ChuttuvattomMuthalakodam

മുതലക്കോടം ലയണ്‍സ് ക്ലബ്ബില്‍ ഹംഗര്‍ പ്രോജക്ടിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ആഗോള  അടിസ്ഥാനത്തില്‍ നടപ്പാക്കി വരുന്ന ഹംഗര്‍  ‘പ്രൊജക്ട്’ ഉദ്ഘാടനം  മുതലക്കുടം ലയണ്‍സ് ക്ലബ്ബില്‍ നടന്നു. എല്ലാവര്‍ക്കും ഭക്ഷണം  എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനും  അതിലേക്ക്  സംഭാവനകള്‍ നല്‍കുന്നതിന് വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും ഉത്തേജനം നല്‍കുന്ന ഈ പദ്ധതി വഴി അനേകം വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും  ഭക്ഷണം എത്തിക്കുവാന്‍ പദ്ധതി സഹായിക്കുന്നു.  ക്ലബ്ബില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് പദ്ധതി ഉദ്ഘാടനം നടന്നത്. 318 സി റീജണല്‍ ചെയര്‍മാന്‍ വിനോദ് കണ്ണോളി ഉദ്ഘാടനംകര്‍മം നിർവ്വഹിച്ചു.

സമൂഹത്തിലെ വിവിധ സന്നദ്ധപ്രവര്‍ത്തകരെയും സംഘടനകളെയും യോജിപ്പിച്ച് തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും സഹായം എത്തിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. പ്രസിഡന്റ് ക്യാപ്റ്റന്‍ പ്രജീഷ് മാത്യു അധ്യക്ഷത വഹിച്ചു. ബിനു മാത്യു, ജോഷി മാണി, ടോം ഓലിക്കല്‍,ഡാലി ജോഷി എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് സജി പോള്‍, സാജു വാണിയക്കിഴക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!