Idukki

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ ഇടുക്കി അണക്കെട്ടില്‍ ത്രിവര്‍ണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡല്‍ ടൂറിസം വകുപ്പ്

ഇടുക്കി: 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ത്രിവര്‍ണ ദൃശ്യവിരുന്ന് ഒരുക്കി ഹൈഡല്‍ ടൂറിസം വകുപ്പ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്‌.  ഇടുക്കി ഡാമില്‍ വെള്ളം നിറഞ്ഞതിനെത്തുടര്‍ന്ന് തുറന്ന ഷട്ടറുകള്‍ ഇതുവരെ അടച്ചിട്ടില്ല. അതിനാലാണ് ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിലേക്ക് ലൈറ്റ് പതിപ്പിക്കാനായത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്‌ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡല്‍ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

Related Articles

Back to top button
error: Content is protected !!