Karimannur

ഐസ്‌ബ്രേക്കര്‍: പത്താം ക്ലാസുകാര്‍ക്കായിഏകദിന സെമിനാര്‍ നടത്തി

 

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2023-24 എസ്.എസ്.എല്‍.സി ബാച്ച് വിദ്യാര്‍ഥികള്‍ക്കായി ഏകദിന സെമിനാര്‍ ഐസ്‌ബ്രേക്കര്‍ നടത്തി. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ അരുണ്‍ ജോസ് സെമിനാര്‍ നയിച്ചു. കൊച്ചി ആസ്ഥാനമായ സീചേഞ്ച് മന്ത്രാസ് സ്ഥാപകനായ അരുണ്‍ ജോസ് അടുത്ത വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോകുന്ന 390 വിദ്യാര്‍ഥികളോട് സംവദിച്ചു.

സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സജി മാത്യു അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് മേരി പോള്‍, വിദ്യാര്‍ഥി പ്രതിനിധി തെരേസ് മാത്യു, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, പി.ടി.എ സെക്രട്ടറി ബിജു ജോസഫ്, വിദ്യാര്‍ഥികളായ ഡയന്‍ ഡെന്നി, ദിയ ബിനു, അല്‍ഫോന്‍സാ ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

അധ്യാപകരായ ജീസ് എം. അലക്‌സ്, സോജന്‍ അബ്രഹാം, ജിയോ ചെറിയാന്‍, ആല്‍വിന്‍ ജോസ്, ബിന്‍സി മൈക്കിള്‍, നിലു ജോര്‍ജ്, ബെറ്റി സെബാസ്റ്റ്യന്‍, ഡയാന ജോപ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!