Idukki

ഇടുക്കിയില്‍ ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ ആംബുലന്‍സിനുള്ളില്‍ വെച്ച്‌ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.ഇടുക്കി ചെറുതോണിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ കദളിക്കുന്നേല്‍ ലിസണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഇതേ ലാബില്‍ തന്നെ ജോലി ചെയ്യുന്ന യുവതികളെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലാബ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷത്തിന് ശേഷം യുവതികളെ വീട്ടില്‍ കൊണ്ടുവിടാന്‍ ആംബുലന്‍സ് ഡ്രൈവറെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. അമിതമായി മദ്യപിച്ചിരുന്ന ലിസണ്‍ എന്ന കുട്ടപ്പന്‍ വാഹനം ഓടിക്കുന്നതിനിടയില്‍ യുവതികളെ കയറി പിടിക്കുകയായിരുന്നു.ഉടന്‍ തന്നെ ഇവര്‍ ബഹളം വെച്ചു. ഇതോടെ കുട്ടപ്പന്‍ വാഹനം നിര്‍ത്തി, യുവതികള്‍ ഇറങ്ങിയോടി. എന്നാല്‍, യുവതിയെ അനുനയിപ്പിച്ച്‌ ഇയാള്‍ വീണ്ടും ആംബുലന്‍സില്‍ കയറ്റി. പിന്നീട് കരിമ്ബന്‍ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ വീണ്ടും പീഡനശ്രമം ഉണ്ടായി. വണ്ടി നിര്‍ത്തി പിന്നില്‍ കയറി യുവതികളെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു.

അവിടെ വച്ച്‌ ഇടുക്കി പൊലീസെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവച്ച്‌ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

തുടര്‍ന്ന് യുവതികള്‍ ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച്‌ പ്രതി വീണ്ടും വാഹനം ഓടിച്ച്‌ മുന്നോട്ടു പോയി. വാഹനം ചുരുളിയില്‍ എത്തിയപ്പോള്‍ തങ്ങളുടെ ബന്ധുക്കളോട് യുവതികള്‍ കാര്യം പറയുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!