ChuttuvattomIdukki
ഇടുക്കി-ചെറുതോണി അണക്കെട്ടുകളില്‍ പരിശോധന നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/dam-11-1.jpeg?resize=780%2C470&ssl=1?v=1689129068)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ചെറുതോണി: കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ ഇടുക്കി അണക്കെട്ടില്‍ പരിശോധന നടത്തി. കാലവര്‍ഷത്തിന് മുന്നോടിയായി ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത് പരിശോധിക്കുന്നതിനായാണ് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി .എന്‍ ബിജുവിന്റെ നേതൃത്വത്തില്‍ ഉള്ള ഉദ്യോഗസ്ഥ സംഘം ചെറുതോണി അണക്കെട്ടില്‍ സന്ദര്‍ശനം നടത്തിയത്.ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറോടൊപ്പം അസി. എന്‍ജിനീയര്‍ അനു , അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ സജീവ്കുമാര്‍, ടെജി തുടങ്ങിയ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)