ChuttuvattomIdukkiObit

ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാറിനെ വാടകവീട്ടില്‍ മരിച്ച നിലയില്‍

തൊടുപുഴ: ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാറിനെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുട്ടത്ത് ബംഗ്ലാവ് അബ്ദുല്‍ സലാമി(46) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറുതോണിക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു അബ്ദുല്‍. കഴിഞ്ഞദിവസം അബ്ദുല്‍സലാമിനെ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ച എങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടുടമയെ ബന്ധുക്കള്‍ ബന്ധപ്പെട്ടു. വീട്ടുടമ വിവരം തിരക്കാന്‍ ഞായറാഴ്ച സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അബ്ദുള്‍ നെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 20 ദിവസം മുൻപാണ് അബ്ദുൽസലാം ഇടുക്കിയിലേക്ക് ഡെപ്യൂട്ടി തഹസിൽദാരായി സ്ഥലം മാറിയേത്തിയത്.  മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!