ChuttuvattomCrimeIdukki

ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി കൊലപാതകം; യൂത്ത് കോണ്‍ഗ്രസ് നേതാവിന് അറസ്റ്റ് വാറണ്ട്

തൊടുപുഴ: ഇടുക്കി എൻജിനീയറിംഗ് കോളജ് വിദ്യാർത്ഥി ധീരജ് വധക്കേസിൽ ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് തൊടുപുഴ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ശനിയാഴ്ച്ച കേസിൽ കുറ്റപത്രം വായിച്ചു കേൾക്കാൻ ഹാജരാകാത്തതിനെ തുടർന്നാണിത്. അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കാനും കോടതി പോലീസിന് നിർദേശം നൽകി. കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഒക്‌ടോബർ നാലിലേക്ക് മാറ്റി.

നിഖിൽ പൈലി പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനെ എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഇതിനിടെയാണ് കോടതിയിൽ നിന്നുള്ള തിരിച്ചടിയും. കേസിൽ നിഖിൽ പൈലിയടക്കം എട്ട് പ്രതികളാണുള്ളത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് എസ്എഫ്‌ഐ പ്രവർത്തകനായ ധീരജിനെ പുറത്തുനിന്നെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തിയത്.

Related Articles

Back to top button
error: Content is protected !!