Idukki

വാഹനലേലം 10 ന്

ടുക്കി: ആംഡ് പൊലീസിന്റെ ഇടുക്കി കുട്ടിക്കാനത്തുള്ള അഞ്ചാം ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റ് വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലം എം/എസ് എം.എസ്.ടി.സി.ലിമിറ്റഡിന്റെ വെബ്‌സൈറ്റ് മുഖേന 10 ന് രാവിലെ 11 മുതല്‍ 3 മണി വരെ നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ്‌സൈറ്റില്‍ ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്യാം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 9 വരെ കെ. എ. പി. അഞ്ചാം ബറ്റാലിയനിലെ ബറ്റാലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 വരെ വാഹനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869 233072

Related Articles

Back to top button
error: Content is protected !!