Idukki

ഇടുക്കി ഗവ: മെഡിക്കല്‍ കോളേജിന് പുതിയ മന്ദിരം: മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.

പൈനാവ്: ഇടുക്കി ഗവ: മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ ലാബുകള്‍ പുതിയ ബ്ലോക്കിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങുന്നു മന്ത്രി റോഷി അസസ്റ്റിന്‍ പുതിയ മന്ദിരം ഇന്ന്‌ ഉദ്ഘാടനം ചെയ്യും.ആശുപത്രിയുടെ സെന്‍ട്രല്‍ ലാബിന്റെ ഭാഗമായ ബയോ കെമിസ്ട്രി, മൈക്രോ ബയോളജി പാത്തോളജി വിഭാഗങ്ങള്‍ പുതിയ മന്ദിരത്തിലേക്ക് മാറും.ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസ്സരണം നൂറുമീറ്ററിലധികം ദൂരെയുളള ലാബുകളിലേയാണ് ആശ്രയിക്കുന്നത്. ലാബുകള്‍ പുതിയ മന്ദിരത്തിലേക്ക് മാറ്റുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ല.പുതിയ ബ്ലോക്കിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ പോലീസ് എയ്ഡ് തസ്തികയിലേക്കുളള പോലീസ് സേവനവും വെളളിയാഴ്ച്ച മുതല്‍ ലഭിക്കും. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഹോസ്പ്പില്‍ മാനേജ്‌മെന്റ് കമ്മിറ്റിയും സംയുക്തമായി ചേര്‍ന്നാണ് പോലീസ് എയ്ഡ് പോസ്റ്റിനായ സ്ഥലം അനുവദിച്ചിച്ചു നല്‍കിയത്.

Related Articles

Back to top button
error: Content is protected !!