Idukki

ഇടുക്കിയിലെ ഭൂമി പ്രശ്നം: സംയുക്ത ഇടപെടലിന് നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ സംബന്ധിച്ച അപേക്ഷകള്‍ പരിശോധിച്ച്‌ തീര്‍പ്പാക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.

വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ.എസ്.ഇ.ബിയും ജില്ല കലക്ടറും ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി.കാര്‍ഡമം ഹില്‍ റിസര്‍വില്‍ ഭൂമി പതിച്ചുനല്‍കുന്നതിന് കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടന്‍ ലഭ്യമാക്കി ലാന്‍ഡ് രജിസ്റ്ററില്‍ ചട്ടം 2 (എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. 20384.59 ഹെക്ടര്‍ ഭൂമിക്കാണ് അനുമതിയുള്ളത്.

 

ഇതില്‍ പട്ടയം നല്‍കാന്‍ ബാക്കിയുള്ളവയില്‍ റവന്യൂ, വനം വകുപ്പുകളും ജില്ല കലക്ടറും കെ.എസ്.ഇ.ബിയും ചേര്‍ന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടര്‍ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്‍കാനാകുമെന്ന് യോഗം വിലയിരുത്തി. പട്ടയ ഭൂമിയില്‍നിന്ന് ഉടമസ്ഥര്‍ക്ക് മരം മുറിക്കാന്‍ കഴിയാത്ത അവസ്ഥ പരിശോധിക്കാന്‍ റവന്യൂ, വനം മന്ത്രിമാര്‍ യോഗം ചേരും.

Related Articles

Back to top button
error: Content is protected !!