ChuttuvattomThodupuzha

ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥയ്ക്ക് ഇടുക്കിയില്‍ ഉജ്ജ്വല വരവേല്‍പ്പ്

ഇടുക്കി: എക്സൈസ് വിമുക്തി മിഷനും ഹൊറൈസണ്‍ മോട്ടോഴ്സും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ വാഹന പ്രചരണ ജാഥയ്ക്ക് ഇടുക്കിയില്‍ ഉജ്ജ്വല വരവേല്‍പ്പ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് ജാഥ സംഘടിപ്പിച്ചത്.
കട്ടപ്പന ഹൊറൈസണ്‍ മോട്ടേഴ്‌സില്‍ നടന്ന ചടങ്ങ് കട്ടപ്പന നഗരസഭാ ചെയര്‍ പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. കട്ടപ്പന എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബല്‍ സര്‍വീസ് സി.ഇ.ഒ അലക്സ് അലക്സാണ്ടര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.സി. മുരുകന്‍, വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹൊറൈസണ്‍ മോട്ടോഴ്സ് എം.ഡി എബിന്‍ എസ്. കണ്ണിക്കാട്ട് അവാര്‍ഡ് ദാനം നിര്‍വഹിച്ചു. തുടര്‍ന്ന് ഹൊറൈസണ്‍ മോട്ടോഴ്സ് ചെയര്‍മാന്‍ ഷാജി ജെ. കണ്ണിക്കാട്ട് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന റാലിയുടെ സ്വീകരണ പരിപാടി എം.എം. മണി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. വിനോദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. സജു അധ്യക്ഷത വഹിച്ചു.
എന്‍.ആര്‍. സിറ്റി എസ്.എന്‍.വി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ കെ.പി. ജെയിന്‍ അധ്യക്ഷത വഹിച്ചു.
അടിമാലി വിശ്വദീപ്തി സ്‌കൂളില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാലിക്ക് സ്വീകരണം നല്‍കി.
തുടര്‍ന്ന് നടന്ന യോഗം അഡ്വ. എ. രാജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷിന്റോ കോലത്തുപടവില്‍ അധ്യക്ഷത വഹിച്ചു. എക്‌സ്സൈസ് മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. രാജീവ് ലഹരിവിരുദ്ധ സന്ദേശം നല്‍കി. ഡോ. ഷാരോണ്‍ എലിസബെത്ത് ക്ലാസ് നയിച്ചു. അടിമാലി റേഞ്ച് വിമുക്തി കോ-ഓര്‍ഡിനേറ്ററും സിവില്‍ എക്‌സൈസ് ഓഫീസറുമായ സുനീഷ്‌കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൊറൈസന്‍ എം.ഡി: എബിന്‍ എസ് കണ്ണിക്കാട്ട് സ്‌കൂളിന് അവാര്‍ഡ് സമ്മാനിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. രാജേഷ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. വികാസ് മൈക്കിള്‍, പ്രോഗ്രാം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജോണ്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം ബേബി, പി.റ്റി.എ എക്‌സിക്യൂട്ടീവ് അംഗം ഡോ. ബിജു മാത്യു, അലക്‌സ് അലക്‌സാണ്ടര്‍, ഹൊറൈസര്‍ ജനറല്‍ മാനേജര്‍ വി. പവിത്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടന്ന സമാപന യോഗം പി.ജെ. ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം ഹൊറൈസണ്‍ മോട്ടോഴ്‌സ് ചെയര്‍മാന്‍ ഷാജി ജെ. കണ്ണിക്കാട്ട് നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. അസി. എക്‌സൈസ് കമ്മീഷണര്‍ വിമുക്തി അശോക് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍.ടി.ഒ. കെ.കെ. രാജീവന്‍, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് എന്നിവര്‍ സന്ദേശം നല്‍കി. ലഫ്. കേണല്‍ പ്രദീഷ് മാത്യു, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുദീപ്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. അജീവ് എന്നിവര്‍ പങ്കെടുത്തു. കാരിത്തസ് ആശുപത്രി ഡോക്ടര്‍ ഷാരോണ്‍ എലിസബത്ത് വിവിധ സ്ഥലങ്ങളില്‍ ലഹരി വിരുദ്ധ ക്ലാസെടുത്തു.

Related Articles

Back to top button
error: Content is protected !!