ChuttuvattomIdukki

ഐ.എച്ച്.ആര്‍.ഡി.2018 മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടക്കും

ഇടുക്കി: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി. 2018 സ്‌കീമില്‍ നടത്തിയ ബിരുദാനന്തര ബിരുദം ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ കോഴ്‌സുകളുടെ മേഴ്‌സി ചാന്‍സ് പരീക്ഷകള്‍ 2024 ഫെബ്രുവരിയില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍
പഠിച്ചിരുന്ന സെന്ററുകളില്‍ ഡിസംബര്‍ 5 വരെ ഫൈന്‍ കൂടാതെയും, ഡിസംബര്‍ 7 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പരീക്ഷാ ടൈംടേബിള്‍ ഡിസംബര്‍ മൂന്നാം വാരത്തില്‍ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനുള്ള അപേക്ഷാഫാറം സെന്ററില്‍ നിന്നും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്കായി ഐ.എച്ച്.ആര്‍.ഡി. വെബ്‌സൈറ്റ്‌ www.ihrd.ac.in സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!