ChuttuvattomThodupuzha

ഇളംദേശം ബ്ലോക്ക് പഞ്ചായത്തത്തില്‍ ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം നടത്തി

ഇളംദേശം: ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ബി.ആര്‍.സി. കരിമണ്ണൂരിന്റെ നേതൃത്വത്തില്‍ അത്യാധുനിക സംവിധാനങ്ങളോടു കൂടി പുതിയ ഓട്ടിസം സെന്ററിന്റെ ഉദ്ഘാടനം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍ മുഖ്യാതിഥിയായി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനക്കാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോമി കാവാലം, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിബി ദാമോദരന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി സോജന്‍, മെമ്പര്‍മാരായ കെ.കെ രവി, ആല്‍ബര്‍ട്ട് ജോസ്, കെ.എസ് ജോണ്‍, ഡാനിമോള്‍ വര്‍ഗീസ്, മിനി ആന്റണി, കരിമണ്ണൂര്‍ ബി.ആര്‍.സി ബി പി സി ടിപി മനോജ് , കരിമണ്ണൂര്‍ ജി.യു.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!