Karimannur

കരിങ്കുന്നം പഞ്ചായത്ത് സപ്തതി സ്മാരക കെട്ടിടം ഉദ്ഘാടനം

 

കരിങ്കുന്നം: കരിങ്കുന്നം പഞ്ചായത്തിന്റെ സപ്തതി സ്മാരകമായി പണി പൂര്‍ത്തീകരിച്ച ഓഫീസ് കെട്ടിടത്തിന്റെയും അഡീഷണല്‍ ബ്ലോക്കിന്റെയും ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.ഒ പ്രഖ്യാപനം ജോസഫ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ സി.വി സുനിത, പഞ്ചായത്ത് പ്രസിഡന്റ് ജോജി എടാമ്പുറത്ത്, ഷീജ ജോസഫ്, പഞ്ചായത്ത് മെംബര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!