Karimannur

അനധികൃതമായി വിറ്റ പടക്കങ്ങള്‍ പിടികൂടി

 

തൊടുപുഴ: ടൗണില്‍ മൂന്നിടങ്ങളില്‍ നിന്നും കരിമണ്ണൂര്‍ ടൗണില്‍ നിന്നും അനധികൃതമായി വിറ്റ പടക്കങ്ങള്‍ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു. തൊടുപുഴ ടൗണില്‍ മങ്ങാട്ട് കവല, ഷാപ്പുംപടി, സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ സമീപം എന്നിവിടങ്ങളില്‍ നിന്നാണ് പടക്കങ്ങള്‍ പിടിച്ചത്. നാല് പേരെ എകസ്‌പ്ലോസീവ് നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. വലിയ അളവിലുള്ള പടക്കങ്ങളാണ് നാലിടത്ത് നിന്നും പിടിച്ചതെന്നും ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന തുടരുമെന്നും ഡിവൈ.എസ്.പി എം.ആര്‍. മധു ബാബു അറിയിച്ചു.

Related Articles

Back to top button
error: Content is protected !!