ChuttuvattomMuttom

അഭിഭാഷകരുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മുട്ടം: ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഇടുക്കി ജില്ലാ കോടതിയുടെയും തൊടുപുഴ ബാര്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഇടുക്കി ജില്ലാ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ഇടുക്കി ജില്ലാ ലീഗില്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനുമായ പി.എസ് ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി കുര്യന്‍ പതാക ഉയര്‍ത്തി. മുട്ടം കോര്‍ട്ട് സെന്ററിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ജില്ലാ കോടതി സ്റ്റാഫ് അഭിഭാഷകര്‍ ക്ലര്‍ക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള ഹൈക്കോടതി സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജീവനക്കാര്‍ക്ക് 2022 വര്‍ഷത്തെ സേവനത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്‌സിനു അര്‍ഹരായ തൊടുപുഴ ജുഡീഷ്യല്‍ ജില്ലയില്‍ നിന്നും ഉള്ളവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഫെയര്‍ കോപ്പി സൂപ്രണ്ട് നാജ പി.ജെ ജില്ലാ കോടതി തൊടുപുഴ സംസ്ഥാനതലത്തില്‍ ഉള്ള അവാര്‍ഡിന് അര്‍ഹയായി. ജില്ലാതലത്തില്‍ ജൂനിയര്‍ സൂപ്രണ്ട് കാറ്റഗറി / കോടതി തൊടുപുഴ എന്നിവര്‍ അര്‍ഹരായി.

 

Related Articles

Back to top button
error: Content is protected !!