Thodupuzha

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് രാ​ത്രി 7.30ന്

തൊ​ടു​പു​ഴ: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു രാ​ത്രി 7.30ന് ​ന​ടു​ക്ക​ണ്ടം ഐ​എം​എ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എം​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ. ​വി. മു​രു​കേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​സാ​മു​വ​ൽ കോ​ശി ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് മ​ണി, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ഗോ​പി​കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​ജോ​സ​ഫ് ബെ​ന്യാ​മി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജോ​യ് മ​ഞ്ഞി​ള, തൊ​ടു​പു​ഴ ശാ​ഖ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​മി ഇ​മ്മാ​നു​വേ​ൽ, ഡോ. ​ജോ​സ​ഫ് വ​ർ​ഗീ​സ്, ഡോ. ​എ​സ്. വി​വേ​ക്, ഡോ. ​ഏ​ബ്ര​ഹാം സി. ​പീ​റ്റ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വൈ​കു​ന്നേ​രം 5.30ന് ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി​ക​ളും നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​റും ന​ട​ക്കും. ഐ​എം​എ സം​സ്ഥാ​ന ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​എം.​എ​ൻ. മേ​നോ​ൻ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ പി.​സി​റാ​ജു​ദീ​ൻ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജോ​ണി ലൂ​ക്കോ​സ്, റി​ട്ട.​എ​സ്പി കെ.​വി.​ജോ​സ​ഫ് അ​ഡ്വ. സി.​കെ. വി​ദ്യാ​സാ​ഗ​ർ, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ ബൈ​ജു വ​ലി​യ​പ​റ​ന്പി​ൽ ഡോ. ​ജോ​സ് ജോ​സ​ഫ്, ഡോ. ​സാ​ജ​ൻ ജോ​സ​ഫ് ചാ​ഴി​കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ഡോ​ക്ട​ർ​മാ​രും മ​റ്റ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും. ഐ ​എം എ ​കു​ടും​ബ​സം​ഗ​മ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related Articles

Back to top button
error: Content is protected !!