ChuttuvattomThodupuzha

ഇന്‍ഫാം നവസംരംഭകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു

തൊടുപുഴ: ഇന്‍ഫാം കോതമംഗലം കാര്‍ഷിക ജില്ലയുടെ നേതൃത്വത്തില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നവസംരംഭകര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു.സെന്റ് സെബാസ്റ്റ്യന്‍സ് പാരിഷ് ഹാളില്‍ നടന്ന ശില്‍പശാല ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ കാര്‍ഷികോത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാന്‍ ഇന്‍ഫാം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് ബിഷപ് പറഞ്ഞു. ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പിള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ജോസ് എടപ്പാട്ട്, കാര്‍ഷിക ജില്ലാ പ്രസിഡന്റ് റോയി വള്ളമറ്റം, ടൗണ്‍ പള്ളി വികാരി റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി.എസ്. മൈക്കിള്‍, കാര്‍ഷിക ജില്ലാ ഡയറക്ടര്‍ ഫാ. ജേക്കബ് റാത്തപ്പിള്ളില്‍, തൊടുപുഴ മേഖല പ്രസിഡന്റ് ജയിംസ് പള്ളിക്കമ്യാലില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോബിഷ് തരണി, വനിതാ വിഭാഗം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോംസി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക വിളകളില്‍നിന്നു മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം, ലാഭകരമായ വിപണനം, കാര്‍ഷിക സംരംഭകത്വ വികസനം, അഗ്രിഫാം, അഗ്രി ടൂറിസം, ഓര്‍ഗാനിക് മില്ലറ്റ്-ഔഷധം, ഭക്ഷണം, കൃഷിരീതി എന്നീ വിഷയങ്ങളില്‍ ക്ലാസ് നടത്തി. എം.ജി.യൂണിവേഴ്‌സിറ്റി ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ (ബിസിനസ്) ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്‍, ഇന്‍ഡസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ടി. അശ്വിന്‍, മുന്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, ഗ്ലോബല്‍ മില്ലറ്റ്‌സ് ഫൗണ്ടേഷന്‍ റിട്ട. ഐജി എ.എം. മുഹമ്മദ്, പ്രൊഫ. ഡോ. കെ.ജെ.കുര്യന്‍, ആതിര എസ്. കുമാര്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.

Related Articles

Back to top button
error: Content is protected !!