Kerala

കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

കൊച്ചി: പി.എം കിസാന്‍ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരും അക്ഷയ കേന്ദ്രങ്ങള്‍ മുഖേന AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ലാന്‍ഡ് വെരിഫിക്കേന്‍ വേണ്ടി കൃഷി ഭവനിലേയ്ക്ക് അയയ്‌ക്കേണ്ടതാണ്. ഇതിനോടകം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ആ user ID ഉപയോഗിച്ച് സേവനം ലഭ്യമാകുന്നതാണ്. ഇതിനോടകം കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ പി.എം കിസാനില്‍ ചേര്‍ത്ത കര്‍ഷകര്‍ അതു വെരിഫിക്കേഷനായി അയയ്ക്കണം

കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ എന്താണ് ചെയ്യേണ്ടത് ?

1. കര്‍ഷകന്‍ ആധാര്‍ നമ്പര്‍ പോര്‍ട്ടലില്‍ നല്‍കണം.
2. തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോണ്‍ നമ്പര്‍ ശരിയാണെങ്കില്‍, ‘Send OTP’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
3. പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈല്‍ നമ്പര്‍ ശരിയല്ലെങ്കില്‍, പി എം കിസാന്‍/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കുക.
4. ‘Captcha’ നല്‍കി ‘Enter’ ക്ലിക്ക് ചെയ്യുക.
5. മൊബൈല്‍ നമ്പര്‍ നല്‍കുക.
6. പുതിയ പാസ്വേഡ് നല്‍കി പുതിയ പാസ്വേഡ് സ്ഥിരീകരിച്ച് ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
7. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ‘OTP’ നല്‍കി ‘Submit’ ക്ലിക്ക് ചെയ്യുക
8. AIMS പോര്‍ട്ടലിലെ കര്‍ഷകരുടെ ഡാഷ്ബോര്‍ഡില്‍, ‘PMKisan Land Verification’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
9. ഭൂമിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍, ‘Add New Land’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
10. തുടര്‍ന്ന് കാണിക്കുന്ന പേജില്‍ സ്വന്തം ഭൂമിയുടെ വിശദാംശങ്ങള്‍ ചേര്‍ത്ത് ‘PMKisan Land Verification’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
11. ആധാര്‍ നമ്പര്‍ നല്‍കി ‘Search’ ബട്ടണില്‍ ക്ലിക്കു ചെയ്യുക, തുടര്‍ന്ന് ഗുണഭോക്താവിന്റെ PMKISAN ഡാറ്റാബേസില്‍ നല്‍കിയിട്ടുള്ള പേര് കാണാം.
12. തുടര്‍ന്ന് ‘Verify in Land Revenue Records’ ബട്ടണില്‍ ക്ലിക്കുചെയ്യുക.
13. റവന്യൂ ഡാറ്റാബേസില്‍ നിന്ന് ഭൂമി വിശദാംശങ്ങള്‍ പരിശോധിച്ച് ‘Submit’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല

 

Related Articles

Back to top button
error: Content is protected !!