ChuttuvattomThodupuzha

ഐഎന്‍ടിയുസി തൊടുപുഴ റീജണല്‍ കമ്മിറ്റി;ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ രാജാ മാട്ടുക്കാരന് സ്വീകരണം നല്‍കി

തൊടുപുഴ: ഐഎന്‍ടിയുസി തൊടുപുഴ റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ രാജാ മാട്ടുക്കാരനു സ്വീകരണവും, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനവും നടത്തി. തൊടുപുഴ റീജയണല്‍ കമ്മിറ്റി ഓഫീസില്‍ കൂടിയ യോഗത്തില്‍ റീജിയണല്‍ പ്രസിഡന്റ് എം കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. നവംബര്‍ 18, 19, 20 തീയതികളില്‍ ജില്ലാ സമ്മേളനവും അതിനു മുന്നോടിയായി നടത്തപ്പെടുന്ന മണ്ഡലം-റീജിയണല്‍ സമ്മേളനങ്ങള്‍ വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വര്‍ഗ്ഗീയ ഫാസിസ്റ്റ് സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും തുടച്ച് നീക്കുവാനും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയെ അധികാരത്തില്‍ എത്തിക്കുവാനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം തൊഴിലിളികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരല്‍ പറഞ്ഞു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനവും ജില്ലാ പ്രസിഡന്റ് നിര്‍വ്വഹിച്ചു. സി.ഐ.ടി.യു യൂണിയനില്‍ നിന്നും ഐ.എന്‍.ടി.യു.സിയിലേക്കു വന്ന ഓട്ടോറിക്ഷാ തൊഴിലാളികളെ ജില്ലാ പ്രസിഡന്റ് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ബി.ആര്‍ അയ്യപ്പന്‍, ജി.മുനിയാണ്ടി, ജില്ലാ നേതാക്കളായ രാജു ബേബി, ജയകുമാര്‍, ജോര്‍ജ്ജ് താന്നിക്കല്‍ റ്റി.കെ.നാസര്‍, എന്‍.ഐ സലീം, മഹിളാ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ശശികലാ രാജു, ജനറല്‍ സെക്രട്ടറി ബിന്ദു ദിനേശന്‍, ഡി രാധാകൃഷ്ണന്‍, ഹരിദാസ് കവടിയംകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!