Idukki

ഇരവികുളം ദേശീയോദ്യാനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

മൂന്നാര്‍: തുറന്ന ആദ്യ ദിനംതന്നെ ഇരവികുളം ദേശീയോദ്യാനത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. രണ്ടായിരത്തോളം പേരാണ് ശനിയാഴ്ച ഉദ്യാനം സന്ദര്‍ശിച്ചത്.ഇതില്‍ 460 പേര്‍ ടിക്കറ്റ് മുന്‍‌കൂര്‍ ബുക്ക്‌ ചെയ്ത് എത്തിയവരാണ്.

സഞ്ചാരികള്‍ക്ക് കണ്‍നിറയെ കാണാന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ വരയാടുകള്‍ ടൂറിസം സോണായ രാജമലയില്‍ ഉണ്ടായിരുന്നു. ഇത്തവണ പുതുതായി സ്ഥാപിച്ച, ആനമുടിയുടെ പശ്ചാത്തലത്തിലുള്ള സെല്‍ഫി പോയന്‍റും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അഞ്ചാം മൈലില്‍നിന്ന് രാജമലവരെ ഏര്‍പ്പെടുത്തിയ ബഗ്ഗി കാറില്‍ യാത്ര ചെയ്യാനും സഞ്ചാരികള്‍ ഏറെ ഉണ്ടായിരുന്നു. മധ്യവേനലവധി ആരംഭിച്ചതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ വരവ് വര്‍ധിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!