ChuttuvattomThodupuzha

ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.   തൊടുപുഴ ലാ ലാ ലാന്റ് കേക്ക് ഷോപ്പിന് സമീപത്ത് നിന്ന് ആരംഭിച്ച   ക്രിസ്മസ് കരോള്‍ തൊടുപുഴ  മുനിസിപ്പല്‍ പാര്‍ക്കില്‍ സമാപിച്ചു. ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൊടുപുഴ വിജ്ഞാന മാതാ പള്ളി വികാരി ഫാ. തോമസ് വിലങ്ങുപാറയില്‍ ക്രിസ്തുമസ് ദിന സന്ദേശം നല്‍കി. തൊടുപുഴ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാര്‍ ആര്‍ കരോള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് കേക്കു മുറിച്ചു.  ഗ്രാന്റ് സെക്രട്ടറി അനില്‍കുമാര്‍ സി.സി, ട്രഷറര്‍ ജോഷി ഓട്ടോജെറ്റ്, ജേസററ്റ് ചെയര്‍പേഴ്‌സണ്‍ ചന്ദന  അഖില്‍, പ്രോഗ്രാം ഡയറക്ടര്‍മാരായ ജോണ്‍ പി.ഡി, ജീസ് ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!