ChuttuvattomIdukki

കാട്ടനആക്രമണത്തിന് പിന്നാലെ അജ്ഞാതജീവി ആക്രമണവും; ഭയന്ന് നാട്ടുകാര്‍

ഇടുക്കി: കണ്ണംപടിയിലെ ഭീമന്‍ചുവട്, വാക്കത്തി മേഖലകളില്‍ കാട്ടാനശല്യത്തിന് പിന്നാലെ അജ്ഞാതജീവി ആക്രമണവും.തുടര്‍ച്ചയായി ഇവിടെയെത്തിയ വന്യജീവി വളര്‍ത്തുനായയെ കൊന്നുതിന്നു. രണ്ടാഴ്ചയിലധികമായി എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിക്കുന്നുണ്ട്. വന്യജീവി ആക്രമണം രൂക്ഷമായതോടെ നാട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വാക്കത്തി ചെമ്മനാല്‍ കുഞ്ഞുഞ്ഞിന്റെ വീട്ടിലെ നായയെ തിങ്കളാഴ്ച്ചയാണ് അജ്ഞാതജീവി കൊന്നുതിന്നത്. മുമ്പ് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെയാണ് നാട്ടുകാര്‍ വീടുകളില്‍ നായ്ക്കളെ വളര്‍ത്തിത്തുടങ്ങിയത്. വനാര്‍ത്തിയിലെ വൈദ്യുതിവേലികള്‍ തകരാറിലായതോടെ കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നു. കുമ്പുകയ്യില്‍ ഇമ്മാനുവേല്‍, ഈന്തനാല്‍ ഇ ജെ മാത്യു, മേപ്ലാത്ത് ശാന്തമ്മ, തടത്തില്‍ ടി പി ജീവന്‍സ്, ഇ ജെ ആന്റണി തുടങ്ങിയവയുടെ പുരയിടത്തിലാണ് കൃഷിനാശമുണ്ടായത്.

 

Related Articles

Back to top button
error: Content is protected !!