Thodupuzha

ജസ്റ്റിസ് ജെ.ബി കോശി ക്രിസ്ത്യന്‍ നൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ 45 പരാതികള്‍ പരിഗണിച്ചു

തൊടുപുഴ : ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനു നിയോഗിച്ചിട്ടുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് ഇടുക്കി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തി. വിവിധ സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും 45 പരാതികള്‍ കമ്മിഷന്‍ പരിഗണിച്ചു. ഇടുക്കി ജില്ലയില്‍ പൊതു സമൂഹം നേരിടുന്ന വിദ്യാഭ്യാസം- ആരോഗ്യ – കാര്‍ഷിക മേഖലകളിലെ പ്രശ്നങ്ങളാണ് പരാതികളില്‍ കൂടുതലായും ഉന്നയിക്കപ്പെട്ടത്. സീറോ- മലബാര്‍ സഭ, മലങ്കര ഓര്‍ത്തിഡോക്സ് സഭ, സാല്‍വേഷന്‍ ആര്‍മി, പരിവര്‍ത്തിത കൃസ്ത്യന്‍ സംഘം എന്നിങ്ങനെ വിവിധ ക്രിസ്ത്യന്‍ സാമുദായിക സംഘടനകളെ പ്രതിനിധികരിച്ചും ഇവര്‍ക്കു പുറമെ വ്യക്തികളായും 45 ഓളം പേര്‍ സിറ്റിങ്ങിന് ഹാജരായി. പരാതികളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, കാര്‍ഷിക- ആരോഗ്യ മേഖലകളിലെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി പറഞ്ഞു.

ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ജേക്കബ് പുന്നൂസ് എന്നീ കമ്മീഷന്‍ അംഗങ്ങളും സിറ്റിംഗില്‍ പരാതികള്‍ പരിഗണിച്ചു.

Related Articles

Back to top button
error: Content is protected !!