Obit

മുട്ടം കുടംപുളിക്കല്‍ കെ.എസ് ദാനിയേല്‍ നിര്യാതനായി

മുട്ടം : കുടംപുളിക്കല്‍ കെ.എസ് ദാനിയേല്‍ (റിട്ട. അധ്യാപകന്‍,തുടങ്ങനാട് സെന്റ്.തോമസ് ഹൈസ്‌കൂള്‍ )നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച് 4 ന് കുഴിയനാല്‍ സെന്റ് ലൂക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ റിട്ട.അധ്യാപിക വി. ജി.അന്നമ്മ, വാഴത്തോട്ടം കുടുംബാംഗം. മക്കള്‍: സാം ക്രിസ്റ്റി ഡാനിയേല്‍(റിട്ട . ഐ.പി.എസ്), ജോര്‍ജ് ഡാനിയേല്‍(റിട്ട.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍,ഇറിഗേഷന്‍ വകുപ്പ്). മരുമക്കള്‍: ലിസി  സാം (റിട്ട.ഹെഡ്മിസ്ട്രസ്സ്,സി.എം.എസ്.ഹൈസ്‌ക്കൂള്‍,കൂവപ്പള്ളി), കെ.വി.ലീലാമ്മ(റിട്ട.അധ്യാപിക, വി.എം.എസ്.ഹൈസ്‌ക്കൂള്‍,മേലുകാവ്). മുട്ടം സഹകരണ ബാങ്ക് പ്രസിഡന്റ് ,പെന്‍ഷനേഴ്‌സ് യൂണിയന്‍ മുട്ടം യൂണിറ്റ് സ്ഥാപക പ്രസിഡന്റ്, 73 വര്‍ഷം സി.എസ്. ഐ.സഭയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍,സൂപ്രണ്ട് കുടംപുളികുടക്കല്‍ കുടുംബ യോഗം സ്ഥാപക പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!