Idukki

മുരിക്കാശേരിയിൽ വില്പനക്ക് സൂക്ഷിച്ച നാല് കിലോ കഞ്ചാവുമായി പിടികൂടി

ചെറുതോണി: മുരിക്കാശേരി ചിന്നാർ നിരപ്പ് സ്വദേശികളായ പുല്ലാട്ട് സിബി (57),അമ്പാട്ട് ഷിന്റോ ( 44 ) എന്നിവരെ വില്പനക്ക് സൂക്ഷിച്ച നാല് കിലോ കഞ്ചാവുമായി പോലീസ് പിടികൂടി.

ജില്ലാ പോലീസ് മേധാവിയുടെ ഡിഫൻസ് ടീമാണ് ഇവരെ പിടികൂടിയത്. മുരിക്കാശ്ശേരി ചിന്നാർ ഭാഗത്ത് വച്ചാണ് ഇവർ പോലീസ് പിടിയിലായത്. വിൽപ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന നാല് കിലോ ഉണക്ക കഞ്ചാവുമായി ചിന്നാർ ബസ്റ്റോപ്പിൽ നില്ക്കുകയായിരുന്നു പ്രതികൾ . പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമച്ചെങ്കിലും പോലീസ് ഇരുവരേയും പിടികൂടി.

മുരിക്കാശ്ശേരി എസ്.എച്ച്. ഒ എൻ.എസ് റോയിയുടെ നേതൃത്വത്തിൽ എസ്. ഐ സി.ടി ജിജി, എ.എസ്.ഐ മാരായ പി.ഡി. സേവ്യർ , ഡെജി വർഗീസ്, എസ്.സി.പി.ഒ മാരായ മാത്യു തോമസ്,ശ്രീജിത്ത്‌ ശ്രീകുമാർ, സി.പി.ഒ ധന്യ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!