Karimannur

50000 ചതുരശ്ര അടി, 1700 വിദ്യാര്‍ത്ഥികള്‍; മഹാ മനുഷ്യ ഭൂപടവുമായി കരിമണ്ണൂര്‍ സ്‌കൂള്‍

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മഹാ മനുഷ്യ ഭൂപടം ഒരുക്കി. സ്‌കൂളിലെ സാമൂഹിക ശാസ്ത്ര, കലാപഠന ക്ലബ്ബുകളുടെ നേതൃത്വത്തില്‍ എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങി വിവിധ സംഘടനകളെ ഏകോപിച്ചുകൊണ്ട് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയാണ് മഹാ മനുഷ്യഭൂപട൦ നിര്‍മിച്ചത്. 1700 വിദ്യാര്‍ത്ഥികളെയും 60 സ്റ്റാഫ് അംഗങ്ങളെയും ഉള്‍പ്പെടുത്തി 50000 ചതുരശ്ര അടിയോളം വലിപ്പത്തിലാണ് ഭാരത ഭൂപടം നിര്‍മിച്ചത്. ഭൂപടത്തിന്റെ അതിര്‍ത്തികളിലൂടെ കാവലായി എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് അംഗങ്ങള്‍ പ്രതീകാത്മകമായി നിലയുറപ്പിച്ചും മറ്റെല്ലാ വിദ്യാര്‍ത്ഥികളും ഭൂപടത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുകൊണ്ട് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച ദേശീയ പതാകകള്‍ വീശിയും പരിപാടി വിജയമാക്കി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 75നു മുകളില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, പ്രിന്‍സിപ്പല്‍ ബിസോയി ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു, പി.ടി,എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിയില്‍ എന്നിവരോടൊപ്പം മുഴുവന്‍ സ്റ്റാഫ് അംഗങ്ങളും നിലയുറപ്പിച്ചു. പരിപാടികള്‍ക്ക് സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയര്‍ ടീച്ചര്‍ ഷേര്‍ലി ജോണ്‍, അധ്യാപകരായ സാബു ജോസ്, ആല്‍വിന്‍ ജോസ്, അല്‍ഫോന്‍സാ വര്‍ക്കി, ബിജു ജോസഫ്, നിലു ജോര്‍ജ്, ജിയോ ചെറിയാന്‍, എലിസബത് മാത്യു, സോജന്‍ അബ്രാഹം, കെ.യു. ജെന്നി, റ്റീന ജോസ്, സിസ്റ്റര്‍ റോസ്മിന്‍, ഷീജ പി. ജോണ്‍, ജെസി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!