Karimannur

കരിമണ്ണൂര്‍ സ്‌കൂളില്‍ കലോത്സവം 2022ന് തുടക്കമായി

കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘കലോത്സവം 2022’വിന് തുടക്കമായി. മുപ്പതില്‍ പരം ഇനങ്ങളില്‍ യു.പി. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറില്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആറു സ്റ്റേജുകളിലായി നടന്ന കലോത്സവം തൊടുപുഴയിലെ അധ്യാപക പരിശീലനകേന്ദ്രം ഡയറ്റ് അധ്യാപകന്‍ ടി. ബി. അജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സജി മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, കലോത്സവം കോ-ഓര്‍ഡിനേറ്റര്‍ സാബു ജോസ്, സീനിയര്‍ അധ്യാപിക ഷേര്‍ലി ജോണ്‍, അധ്യാപകരായ രസികപ്രിയ എസ്. നാഥ്, അല്‍ഫോന്‍സാ വര്‍ക്കി, ബിജു ജോസഫ്, സോജന്‍ അബ്രഹാം, ജിയോ ചെറിയാന്‍, ബിജു ചെറിയാന്‍, മാത്യു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!