ChuttuvattomKarimannor

കരിമണ്ണൂര്‍ സ്‌കൂള്‍ ഉപജില്ലാ ചെസ് ചാമ്പ്യന്‍മാര്‍

തൊടുപുഴ: ഉപജില്ല ചെസ് മത്സരത്തില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ് നേടി കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഞ്ചുപേരും മെഡലുകള്‍ നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ ജോസഫ് സാജന്‍, നിരഞ്ജന ദിലീപ് എന്നിവര്‍ ഗോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ ജൂനിയര്‍ വിഭാഗത്തില്‍ അന്നാ മെജോ, വിനായക് ഹരി എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ജോമോന്‍ മെജോയും വെള്ളിമെഡല്‍ നേടി. പങ്കെടുത്ത അഞ്ചുപേരും ജില്ലയിലേക്ക് സെലക്ഷന്‍ നേടി. ഉപജില്ലാ കായിക മേളയില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍സ് ആയതിന്റെ തുടര്‍ച്ചയാണ് ഈ വിജയവും.പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും പരിശീലനം നല്‍കിയ അധ്യാപകന്‍ മാത്യു വര്‍ഗീസ്, കായികാധ്യാപകന്‍ ആല്‍വിന്‍ ജോസ് എന്നിവര്‍ക്ക് സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു എന്നിവര്‍ അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!