ChuttuvattomThodupuzha

കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുളള   പുസ്‌കാരം കരിങ്കുന്നം പഞ്ചായത്ത് അംഗം സ്വപ്ന ജോര്‍ജ് മുല്ലക്കരിക്ക്‌

തൊടുപുഴ : കേരളത്തിലെ മികച്ച ഗ്രാമ പഞ്ചായത്ത് അംഗത്തിനുളള ഡോ. എ പി ജെ അബ്ദുല്‍ കലാം ജനമിത്രാ പുസ്‌കാരം കരിങ്കുന്നം ഗ്രാമപഞ്ചായത്ത് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ സ്വപ്ന ജോര്‍ജ് മുല്ലക്കരിക്ക്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, .കെ. രാധാകൃഷ്ണന്‍ ,ജി.ആര്‍ അനില്‍,രാമചന്ദ്രന്‍ കടന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് സ്വപ്ന ജോര്‍ജിന് പുരസ്‌കാരം സമ്മാനിച്ചു.

എംഎല്‍എ മാരായ മോന്‍സ് ജോസഫ് , അഡ്വ. മാത്യു കുഴല്‍നാടന്‍ , പി.വി അന്‍വര്‍ മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജ്യൂറി അംഗങ്ങള്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മികച്ച നവാഗത നിയസഭാ സാമാജികന് ഉള്ള പുരസ്‌കാരം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ -ക്ക് ലഭിച്ചതോടെപ്പം മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അംഗം , കോര്‍പറേഷന്‍ മെയര്‍ , കൗണ്‍സിലര്‍, നഗരസഭാ ചെയര്‍മാന്‍ അംഗം , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംഗം, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരോടെപ്പം പുരസ്‌കാരം ലഭിച്ച സ്വപ്ന ജോര്‍ജ് മുല്ലക്കരിയില്‍ ഈ അവാര്‍ഡ് ലഭിക്കുന്ന കേരളത്തിലെ ഏക ഗ്രാമ പഞ്ചായത്ത് അംഗം ആണ്.

 

Related Articles

Back to top button
error: Content is protected !!