Vannappuram

കസ്തൂര്‍ബാ ഗാന്ധി അനുസ്മരണം 

വണ്ണപ്പുറം: ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കസ്തൂര്‍ബാ ഗാന്ധിയുടെ 78-ാം ചരമവാര്‍ഷിക ദിനമാചരിച്ചു. വണ്ണപ്പുറത്ത് സംഘടിപ്പിച്ച യോഗത്തില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയ്‌നമ്മ ജോസ് അധ്യക്ഷത വഹിച്ചു. ഇളംദേശം ബ്‌ളോക്ക് പഞ്ചായത്ത് മെംബറും ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാനുമായ അഡ്വ. ആല്‍ബര്‍ട്ട് ജോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.ജെ പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ജോര്‍ജ് ജോണ്‍, ഐഷ നാസര്‍, ബിന്ദു വിന്‍സന്റ്,റീന ജോസ്, ആശ, അച്ചാമ്മ വര്‍ഗീസ്, രാമകൃഷ്ണന്‍ വൈക്കത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!