Kerala

ജോണി നെല്ലൂര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു, വി.വി.അഗസ്റ്റിന്‍ ചെയര്‍മാനാകും

കോട്ടയം: കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനായി പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയെന്നാണ് പേരിട്ടിരിക്കുന്നത്. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ വി.വി.അഗസ്റ്റിനാണ് പാര്‍ട്ടി ചെയര്‍മാന്‍.\ മുന്‍ എംഎല്‍എ മാത്യു സ്റ്റീഫൻ, കെ.ഡി.ലൂയിസ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. തങ്ങള്‍ക്ക് ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്ന് ജോണി നെല്ലൂര്‍ പ്രതികരിച്ചു. ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ല. കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!