Kerala

കേരളത്തിലെ എട്ട് ജില്ലകളില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാദ്ധ്യത

 

ഇടുക്കി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യതകേരളത്തിന്റെ കാലാവസ്ഥ ഇപ്പോള്‍ നമുക്ക് അറിയാം, അതികഠിനമായ ചൂടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.കേരളത്തിന്റെ കാലാവസ്ഥ ഇപ്പോള്‍ നമുക്ക് അറിയാം, അതികഠിനമായ ചൂടാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.ഒരു മഴ പെയ്തിരുന്നുവെങ്കിലെന്ന് നമ്മില്‍ പലരും ആഗ്രഹിക്കുന്ന തരത്തിലാണ് കാലാവസ്ഥ. ഇപ്പോള്‍ ഇതാ നിര്‍ണായകമായ ഒരു മുന്നറിയിപ്പ് വന്നിരിക്കുകയാണ്. അതായത് ഇന്ന് കേരളത്തിലെ എട്ട് ജില്ലകളില്‍ ശക്തമായ വേനല്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായിട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാവും കൂടുതല്‍ മഴ കിട്ടുക എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇന്നുമുതല്‍ ഏപ്രില്‍ 20 വരെ വ്യാപകമായി മഴ കിട്ടുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഏതൊക്കെ ജില്ലകളില്‍ മഴയുണ്ടെന്നു നോക്കാം.ഏപ്രില്‍ 17: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ മഴയുണ്ടാകും.ഏപ്രില്‍ 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ മഴയുണ്ടാകും.ഏപ്രില്‍ 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ മഴയുണ്ടാകും. ഏപ്രില്‍ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ മഴയുണ്ടാകും.

Related Articles

Back to top button
error: Content is protected !!