ChuttuvattomKudayathoor

കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ നാരായന്റെ ‘തേന്‍വരിക്ക’ ചെറുകഥ നാടകമാകുന്നു

തൊടുപുഴ: കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും എഴുത്തുകാരനുമായ നാരായന്റെ തേന്‍വരിക്ക എന്ന ചെറുകഥയെ ആസ്പദമാക്കി നാടകം ഒരുങ്ങുന്നു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും എത്തുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമാണ്. കുടയത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം നാടക സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് നാടകം അരങ്ങിലെത്തുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ രാവിലെ 11  സ്‌കൂള്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ നാരായന്റെ പത്‌നി ലത മുഖ്യാതിഥിയാകും. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യന്റെ തന്നെ സൃഷ്ടിയാണെന്നും മണ്ണില്‍ നിന്നകന്ന് മനുഷ്യന് നിലനില്‍പ്പില്ലെന്നും പ്രതിപാദിക്കുന്ന തേന്‍ വരിക്ക എന്ന ചെറുകഥ ഒമ്പതാം ക്ലാസിലെ കേരള പാഠാവലിയുടെ ഭാഗമാണ്. പാഠഭാഗത്തിന് നാടക രൂപം നല്‍കി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സ്‌കൂളിലെ അധ്യാപകനായ ഒ.വി.ഷൈനോജാണ്. അധ്യാപകരായ കെ.കെ. ശൈലജ, ഡോ.ഷിബു, ഷാഹുല്‍ ഹമീദ്, എസ്.അജി, ഇന്ദുജ പ്രവീണ്‍, വിദ്യാര്‍ഥികളായ അഭിദേവ്, അഖില്‍ സാജു, ആദിത്യന്‍ അഖിലേഷ്, അപര്‍ണ സതീഷ്, ആന്‍ കെ. ബിജു, അശ്വതി രാജു, രക്ഷിതാക്കളായ കെ.പി.രാജേഷ്, റീന ടോമി, അജിത റെജി എന്നിവര്‍ ഉള്‍പ്പെടെ 40 ഓളം കലാകാരന്മാരാണ് അരങ്ങിലെത്തുന്നത്.

Related Articles

Back to top button
error: Content is protected !!