Idukki

ഷോപ്പ് ആന്‍ഡ് കൊമ്മേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു

ഇടുക്കി:  ജില്ലയില്‍ കേരള ഷോപ്സ് ആന്‍ഡ് കൊമ്മേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പ്രശംസ പത്രവും വിതരണം ചെയ്തു. തൊടുപുഴ വ്യാപാര ഭവനില്‍ നടത്തിയ അവാര്‍ഡ് ദാനത്തിന്റെ ഉദ്ഘാടനം ബോര്‍ഡ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഇടുക്കി ജില്ലാ ലേബര്‍ ഓഫീസര്‍ സ്മിത.കെ.ആര്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള 25 കുട്ടികള്‍ക്ക് 3000 (മൂവായിരം) രൂപ വീതമാണ് കൈമാറിയത്. സംഘടനാ പ്രതിനിധികളായ പി.പി. ജോയ്, അജീവ് പുരുഷോത്തമന്‍, പി.കെ. മോഹനന്‍, എം.എന്‍. ബാബു, അസി. ലേബര്‍ ഓഫീസര്‍ ജോസി.ടി.വി എന്നിവര്‍ സംസാരിച്ചു. ബോര്‍ഡ് ഡയറക്ടര്‍ ജി. ജയപാല്‍ സ്വാഗതവും ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ബിജിമോള്‍ ടി.ബി. നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!