ChuttuvattomThodupuzha

കോലാനി ചിറയ്ക്കല്‍ സി.എ. ശശിധരന്‍ നായരുടെ ‘ഹിമാലയ യാത്രാസ്മരണകള്‍’ പ്രകാശനം ചെയ്തു

തൊടുപുഴ: കോലാനി ചിറയ്ക്കല്‍ സി.എ. ശശിധരന്‍ നായരുടെ 4-ാമത്തെ പുസ്തകമായ ഹിമാലയ യാത്രാസ്മരണകളുടെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. യസ് പ്രസ് ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരത്ത് കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പ്രകാശന കര്‍മ്മം പുറനാട്ടുകര രാമകൃഷ്ണാശ്രമത്തിലെ സ്വാമി നന്ദാത്മജാനന്ദ (പത്രാധിപര്‍, പ്രബുദ്ധകേരളം) നിര്‍വഹിച്ചു. എല്‍.വി. ഹരികുമാര്‍ പുസ്തകം സ്വീകരിച്ചു. യസ് പ്രസ് ബുക്‌സ് മാനേജര്‍ സുരേഷ് കീഴില്ലം ചടങ്ങിൽ പങ്കെടുത്തു. മൗണ്ട് അബുവില്‍, പൂച്ചയാണെന്റ് ദുഃഖം, വന്ദേ ഹിമാദേവി ഗംഗേ എന്നിവയാണ് മുന്‍ പ്രസിദ്ധീകരണങ്ങള്‍. 2006ല്‍ വില്പനനികുതി വകുപ്പില്‍ നിന്ന് വിരമിച്ച ശശിധരന്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളും എഴുതുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!