Thodupuzha

കോതമംഗലം രൂപതാ വൈദികനും പ്രശസ്ത ഗായകനും മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് സ്ഥാപകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം (79) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച

കോതമംഗലം: കോതമംഗലം രൂപതാ വൈദികനും പ്രശസ്ത ഗായകനും മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് സ്ഥാപകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം (79) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (25/4) ഉച്ചകഴിഞ്ഞ് രണ്ടിന് മൂവാറ്റുപുഴ ഹോളി മാഗി പള്ളിയിൽ. കാരക്കുന്നം കച്ചിറമറ്റം കുര്യന്റെയും കുഞ്ഞമ്മയുടെയും മൂത്തമകനായ ഫാ. കുര്യാക്കോസ് മംഗലാപുരം സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1967 ൽ വൈദികനായി. തുടർന്ന് കോതമംഗലം കത്തീഡ്രലിൽ അസേന്തിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് മച്ചിപ്ലാവ് -ഇരുമ്പുപാലം, കല്ലാർകുട്ടി- ആയിരമേക്കർ, നാടുകാണി, മൂവാറ്റുപുഴ, മുടവൂർ, ഊന്നുകൽ, മീങ്കുന്നം, നെടിയകാട്, മാറാടി, വെളിയേൽച്ചാൽ, കാവക്കാട്, കല്ലാനിക്കൽ, വാഴപ്പിള്ളി ഈസ്റ്റ്, ആനിക്കാട്, കടവൂർ, രണ്ടാർ തുടങ്ങിയ പള്ളികളിൽ വികാരിയായി ശുശ്രൂഷ നിർവഹിച്ചു. നിർമല കോളേജ് ബർസാറായും, കെ. എം. ജോർജ്ജ് മെമ്മോറിയൽ ഐ. റ്റി. സി. യുടെ സ്ഥാപക ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാർ പള്ളിയുടെ വികാരി സേവനമനുഷ്ഠിച്ചതിനുശേഷമാണ് അദ്ദേഹം വാഴപ്പിള്ളി പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചത്. രൂപതയുടെ അസിസ്റ്റന്റ് ക്വയർ മാസ്റ്ററായും, ക്വയർ മാസ്റ്ററായും ദീർഘകാലം സേവനം ചെയ്തു. നല്ലൊരു സംഗീതജ്ഞനും സംഘാടകനും കലാകാരനായ അച്ചന്റെ ദീർഘവീക്ഷണത്തിൽ നിന്ന് രൂപപ്പെട്ടതാണ് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സും, മ്യൂസിക് സ്കൂളും. അതുപോലെ കേരളത്തിലെ വലിയ ആകർഷണമായ മീങ്കുന്നം പിയാത്തയും, ആനിക്കാട് സ്റ്റാർ ഓഫ് ബത്‌ലഹേമും അച്ചന്റെ ഭാവനയുടെ പ്രകടമായ ആവിഷ്കാരങ്ങളാണ്.

സഹോദരങ്ങൾ: ജോൺ കുര്യൻ മുംബൈ, സിസ്റ്റർ ജിയോ എം സ് ജെ (പ്രൊവിൻഷ്യൽ ഹൗസ് കോതമംഗലം), ഗ്രേസി ആന്റണി ചാത്തംകണ്ടം, ജോളി ലോനപ്പൻ പാലാരിവട്ടം, പ്രിൻസി സോജൻ പുളിക്കൽ യു. സ്. എ, പരേതരായ ലീലാമ്മ ലാസറസ് കുളങ്ങര, സണ്ണി കുര്യാക്കോസ് ഇടപ്പള്ളി, ജോയി കുര്യൻ മുംബൈ,ജോർജ് കുര്യൻ പെരിന്തൽമണ്ണ.

Related Articles

Back to top button
error: Content is protected !!