ChuttuvattomKarimannur

കോട്ടക്കവല ഹരിത പുരുഷസ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

കരിമണ്ണൂര്‍: പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. കോട്ടക്കവല ഹരിത പുരുഷസ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അരയേക്കര്‍ സ്ഥലത്ത് വഴുതന, വെള്ളരി, പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് കൃഷിയിറക്കിയത്. സംഘാംഗങ്ങള്‍ തന്നെയാണ് മുഴുവന്‍ ജോലികളും നടത്തിയത്. കരിമണ്ണൂര്‍ കൃഷിഭവന്‍ അധികൃതരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചതോടെ മികച്ച വിളവ് നേടാനായതായി സംഘാംഗങ്ങള്‍ പറഞ്ഞു. വിളവെടുത്ത പച്ചക്കറികള്‍ കോട്ടക്കവലയിലെ കാര്‍ഷിക വിപണി വഴിയാണ് വിറ്റഴിച്ചത്. പ്രസിഡന്റ് ജിന്‍സ് പൂവത്തിങ്കല്‍, സെക്രട്ടറി സിജോ തോമസ്, ട്രഷറര്‍ ബെന്നി കുര്യാക്കോസ്, അംഗങ്ങളായ ജോര്‍ജ് കടുംകീരി, ജെയിംസ് ബെബി, പോള്‍ കുന്നേല്‍, ജോസ് കുര്യന്‍, തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!