Kerala

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അറസ്റ്റില്‍

കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.രാവിലെ 11ഓടെ തുടങ്ങിയ ചോദ്യംചെയ്യല്‍ വൈകിട്ട് വരെ നടന്നു തൊട്ടു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കെ സുധാകരന് കോടതി എടക്കാല ജാമ്യം അനുവദിച്ചിരുന്നു. 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യത്തിന് വിട്ടത്. സുധാകാരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരനായ യാക്കൂബ്, ഷമീര്‍, അനൂപ്, അഹമ്മദ് എന്നിവരില്‍ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്തു നിന്നും രണ്ടരലക്ഷം രൂപയ്ക്കായി ദില്ലിയില്‍ പണംചിലവഴിക്കണമെന്നും ഇതിനുവേണ്ടി കെ സുധാകരന്‍ ഇടപെടുമെന്നും വിശ്വാസത്തിന്മേലാണ് പരാതിക്കാരനില്‍ നിന്നും മോന്‍സന്‍ മാവുങ്കല്‍ പണം വാങ്ങിയത്. 25 ലക്ഷം രൂപയാണിവര്‍ മോന്‍സന്‍ മാവുങ്കലിന് കൊടുത്തത്. പണം നല്‍കുമ്പോള്‍ മോന്‍സനൊപ്പം കെ സുധാകരന്‍ ഉണ്ടായിരുന്നു എന്നാണ് നിലവിലുളള പരാതി. മോന്‍സന്‍ മാവുങ്കല്‍ കെ സുധാകരന് 10 ലക്ഷം രൂപ നല്‍കിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ കെ സുധാകരനെ വിളിപ്പിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യത്തിനായി കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കെ സുധാകരന്‍ രണ്ടാം പ്രതിയാണ്. സുധാകരനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടണമെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ട് കോടതി പറഞ്ഞത്. 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് രണ്ട് വര്‍ഷത്തിനുളളില്‍ തന്നെ പ്രതിയാക്കുന്നത് രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. കോടതിയില്‍ ഈ വാദം സുധാകരന്‍ ആവര്‍ത്തിച്ചു. അന്വേഷണത്തില്‍ സഹകരിക്കാം എന്നും കെ സുധാകരന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!