Thodupuzha

കെ.പി.എം.എസ് വെങ്ങല്ലൂർ ശാഖാ വാർഷിക സമ്മേളനം നടന്നു

 

 

 

തൊടുപുഴ:കേരള പുലയർ മഹാസഭ വെങ്ങല്ലൂർ ശാഖാ വാർഷിക സമ്മേളനം തൊടുപുഴ വെങ്ങല്ലൂർ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു ‘ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻറ് സന്തോഷ് ഇ.റ്റി അധ്യക്ഷനായി. പ്രതിനിധി സമ്മേനം സംസ്ഥാന സമിതിയംഗം സി.സി.ശിവൻ ഉദ്ഘാടനം ചെയ്തു. ശാഖാ അസി.സെക്രട്ടറി സിമി സന്തോഷ്, ശാഖാ സെക്രട്ടറി രാജീവ്.ജി, ഖജാൻജി പൊന്നപ്പൻ വേങ്ങത്താനം, യൂണിയൻ പ്രസിഡൻ്റ് എം.കെ.പരമേശ്വരൻ, ജില്ലാ അസി.സെക്രട്ടറി കെ.ജി.സോമൻ, യൂണിയൻ അസി.സെക്രട്ടറി രതീഷ് കൃഷ്ണൻ, ഉഷാ സോമൻ, സുനിത രാജീവ്, ബിനു കെ.വി എന്നിവർ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!