ChuttuvattomIdukki

കെ.പി.എം.എസ് ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ഇടുക്കി: കെ.പി.എം.എസ് ഇടുക്കി ജില്ലാ കണ്‍വന്‍ഷന്‍ നടത്തി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. സി.കെ സുരേന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്നും, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ജനസംഖ്യ അനുപാതികമായി അനുവദിച്ചിട്ടുള്ള സംവരണം എല്ലാ മേഖലകളിലും നടപ്പിലാക്കണമെന്നും, വിദ്യാര്‍ഥികള്‍ക്ക് മുടങ്ങിക്കിടക്കുന്ന മുഴുവന്‍ ഗ്രാന്റുകളും ഉടന്‍ വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.പി.എം.എസ് രക്ഷാധികാരി കെ കെ പുരുഷോത്തമന്‍ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.എം വിനോദ്, സ്വാഗതസംഘം കണ്‍വീനര്‍ ഉല്ലാസ് കരുണാകരന്‍, സംഘടന സെക്രട്ടറി വി ബാബു, വൈസ് പ്രസിഡന്റ് കെ.ആര്‍ ഗോപി, അസിസ്റ്റന്റ് സെക്രട്ടറി സി.സി ശിവന്‍, സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ ജി. സുരേന്ദ്രന്‍, വൈക്കം ജോയിന്‍, കണ്‍വീനര്‍ ബിജു നിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!