ChuttuvattomVelliyamattom

കെ.പി.എം.എസ് വെള്ളിയാമറ്റം ശാഖ കുടുംബയോഗം നടത്തി

വെള്ളിയാമറ്റം: കേരള പുലയര്‍ മഹാസഭ വെള്ളിയാമറ്റം ശാഖ കുടുംബയോഗവും, ലഹരിവിരുദ്ധ സെമിനാറും നടത്തി. യോഗം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്തു. യുവ തലമുറയെ നാശോന്മുഖമാക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കെ.പി.എം.എസ്. നടത്തുന്ന ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ ശ്ലാഖനീയമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശാഖാ പ്രസിഡന്റ് നാരായണന്‍ വി.കെ.അധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് എം.കെ.പരമേശ്വരന്‍, സെക്രട്ടറി സുരേഷ് കണ്ണന്‍,ശാഖാ സെക്രട്ടറി ബിബിയ എം.ബാബു, ശാഖാ.അസി.സെക്രട്ടറി അനില്‍ കൃഷ്ണന്‍, വൈ.പ്രസിഡന്റ് ഷാജിമോന്‍ എം.എ, ഖജാന്‍ജി സുബി സിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!