Thodupuzha

കെ.എസ്.ഇ.ബി.പി.എ. പെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു

 

തൊടുപുഴ: കെ.എസ്.ഇ. ബോര്‍ഡ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ തൊടുപുഴ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ ഇലക്ട്രിക്കല്‍ ഡിവിഷന്റെ മുമ്പില്‍ പെന്‍ഷന്‍ ദിനാചരണം സംഘടിപ്പിച്ചു. ഡിവിഷന്‍ പ്രസിഡന്റ് പി. എസ്. ഭോഗീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സി. ഗോപിനാഥന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം വി. കെ. രാജീവ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റിയംഗം പി. കെ. മോഹനന്‍, മുന്‍ സംസ്ഥാന കമ്മറ്റിയംഗം സി. ജെ. കുര്യന്‍, ഡിവിഷന്‍ സെക്രട്ടറി പി. എസ്. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!