Kerala

തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കെ സ്വിഫ്റ്റ് ബസ് പുറത്തേക്കിറക്കി

 

കോഴിക്കോട കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിനകത്ത് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ബസ് പുറത്തേക്കിറക്കി. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്ക് എടുത്തത്. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് പുറത്തേക്ക് ഇറക്കാനായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കെത്തിയ ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിച്ചെങ്കിലും രാവിലെ ബസ് തിരിച്ചെടുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ബസിന്റെ ചില്ലുകള്‍ തകരാതെ ബസ് പുറത്തെടുക്കുക എന്നതായിരുന്നു വെല്ലുവിളി. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ ശ്രമം വിജയിക്കുകയായിരുന്നു.

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ അശാസ്ത്രീയ നിര്‍മ്മിതി സംബന്ധിച്ച് വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് അതിന് ഉദാഹരണമായി പുതിയ സംഭവം. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സുകളിലെ താത്കാലിക ജീവനക്കാരുടെ പരിചയക്കുറവും ഇത്തരം അപകടങ്ങള്‍ക്ക് കാരണമായെന്ന ആക്ഷേപവും ശക്തമാണ്.

Related Articles

Back to top button
error: Content is protected !!