Idukki

ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ റോഡില്‍ വീണു

ഇടുക്കി : ഓട്ടത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസിന്‍റെ വാതില്‍ തകര്‍ന്ന് റോഡില്‍ വീണു. കട്ടപ്പനയില്‍നിന്ന് തൊടുപുഴയിലേക്ക് നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്‍റെ പിന്നിലെ വാതിലാണ് വീണത്.ഇടുക്കി ടൗണിന് സമീപം കൊച്ചിന്‍ മോട്ടോഴ്സിന് മുന്നിലാണ് സംഭവം. വിജാഗിരിയുടെ വെല്‍ഡിങ് തുരുമ്ബെടുത്തതാണ് വാതില്‍ തകരാന്‍ ഇടയായത്.

അടക്കാനായി കെട്ടിയിരുന്ന കയറില്‍ വാതില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. ഉടന്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങി വാതില്‍ എടുത്ത് ബസിനകത്ത് വച്ച്‌ യാത്ര തുടരുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!