ChuttuvattomThodupuzha

കെ.എസ്.ആര്‍.ടി.സി ബസുകള്‍ കഴുകി വൃത്തിയാക്കി ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍

തൊടുപുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ തൊടുപുഴ സെന്‍ട്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കഴുകി വൃത്തിയാക്കി. ഉദ്ഘാടന യോഗത്തില്‍ തൊടുപുഴ ഡിപ്പോ ഇന്‍ചാര്‍ജ് കണ്‍ട്രോള്‍ ഇന്‍സ്പെക്ടര്‍ കെ.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അജിത് എന്‍.പി അധ്യക്ഷത വഹിച്ചു.

ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഗഫൂര്‍, യൂണിറ്റ് സെക്രട്ടറി ഷാജി യു.എസ്, ജില്ലാ പ്രസിഡന്റ് കെ.എം മാണി, ജില്ലാ സെക്രട്ടറി റ്റി.ജി ഷാജി, ജില്ലാ പി.ആര്‍.ഒ സജി ഫോട്ടോ പാര്‍ക്ക്, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കമല്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിയോ ടോമി,മേഖല പ്രസിഡന്റ് ലിന്‍സണ്‍ രാഗം, സെക്രട്ടറി യൂനസ് കെ. ഇ , പി.ആര്‍.ഒ ഫ്രാന്‍സിസ് മാത്യു, വൈസ് പ്രസിഡന്റ് പി.ജെ ജോസഫ്, വെസ്റ്റ് യൂണിറ്റ് പ്രസിസന്റ് റോഷന്‍ സര്‍ഗം ,യൂണിറ്റ് പ്രവര്‍ത്തകരായ ഡോമി ജേക്കബ്,നിയുക്ത പ്രസിഡന്റ് ജോര്‍ജ് ജോസഫ് ,സജി പ്രിസം എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!