Kerala

ക്ലാസ്മുറിയാകാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസുകള്‍ ക്ലാസ് മുറികളാകുന്നു. പൊളിക്കാനായി ഉപേക്ഷിച്ച ബസുകളാണ് ഇതരത്തില്‍ ക്ലാസ്സ് മുറികളായി മാറ്റുക. ഗതാഗത വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ 3 ബസുകളാണ് ക്ലാസ്സ് മുറികളായി മാറുക. 2 ലോ ഫ്‌ളോര്‍ ബസുകള്‍ തിരുവനന്തപുരം മണക്കാട് ടിടിഇയിക്കും ഒരെണ്ണം മണ്ണാര്‍ക്കാട് ഗവണ്‍മെന്റ് സ്‌കൂളിനും വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്‌കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലിക സംവിധാനമെന്ന നിലയിലാണ് ബസുകള്‍ വിട്ടുനല്‍കുന്നത്. പരീക്ഷണം വിജയമായാല്‍ ഇനിയും അനുകൂല നിലപാടെടുക്കും. അതത് സ്‌കൂളുകള്‍ തന്നെ ബസ്സുകള്‍ നവീകരിച്ച് ക്ലാസ് മുറിയാക്കിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനെടുക്കുന്ന നടപടിക്രമങ്ങളുടെ കാലതാമസമാണ് ഗതാഗത വകുപ്പിനെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!