AccidentChuttuvattomThodupuzha

സ്വകാര്യ ബസ് ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരിക്ക്

തൊടുപുഴ: സ്വകാര്യ ബസ് ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സാരമായി പരുക്കേറ്റു. ഇന്ന് (ചൊവ്വാഴ്ച്ച) അഞ്ചരയോടെ വെങ്ങല്ലൂര്‍ പള്ളിപ്പടിയില്‍ ഉണ്ടായ അപകടത്തില്‍ കുമാരമംഗലം സ്വദേശി എന്‍. അഭിലാഷി (42)നാണ് തലയ്ക്കും കൈകള്‍ക്കും പരുക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. അടിമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് തട്ടി ബൈക്ക് ബസിനടിയില്‍പ്പെടുകയായിരുന്നു. പരുക്കേറ്റ അഭിലാഷിനെ ആദ്യം തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!