Idukki

ഇന്ത്യാ മഹാരാജ്യത്തെ വിണ്ടെടുക്കുവാനുള്ള പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം: കെ.എസ്.യു

ഇടുക്കി: ഇന്ത്യാ മഹാരാജ്യത്തെ വിണ്ടെടുക്കുവാനുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, ആ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് കെ.എസ്.യു ജില്ലാ നേതൃസംഗമം ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ വിജയത്തിനായി വിളിച്ചുചേർത്ത ജില്ലാ നേതൃസംഗമത്തിന് ജില്ലാ പ്രസിഡൻ്റ് ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. നേതൃസംഗമം ജില്ലയുടെ ചുമതല വഹിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉദ്ഘാടനം ചെയ്തു. ജാതിയുടെ മതത്തിൻ്റെയും പേരിൽ ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് വിഭജനത്തിൻ്റെ രാഷ്ട്രീയവുമായി മുൻപോട്ട് പോകുന്ന ഫാസിസ്റ്റ് ശക്തിക്കളെ ചെറുത്ത് തോൽപ്പിച്ച് മതേതരത്വവും ജനാധിപത്യവും പുന:സ്ഥാപിച്ച് ഇന്ത്യ മഹാരാജ്യത്തെ ഒന്നിപ്പിക്കുവാൻ വേണ്ടിയുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയെന്ന് സുഹൈൽ അൻസാരി പറഞ്ഞു.ഈ പോരാട്ടത്തിന് ശക്തി പകരുവാൻ ജനധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ മുഴുവനാളുകളും അണിചേരണമെന്നും അദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ജോബി സി ജോയി, സംസ്ഥാന സെക്രട്ടറി മുനീർ സി.എം, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണി, ജില്ലാ ഭാരവാഹികളായ നിതിൻ ലൂക്കോസ്, സിബി ജോസഫ്, ജോസുകുട്ടി ജോസഫ്, സി.എസ് വിഷ്ണുദേവ്, അസ് ലം ഓലിക്കൻ, വദ്ധൻ യശോധരൻ എന്നിവർ പ്രസംഗിച്ചു.ജില്ലാ – നിയോജകമണ്ഡലം – യൂണിറ്റ് തല ഭാരവാഹികൾ നേതൃസംഗമത്തിൽ പങ്കാളിയായി. ജില്ലയിൽ നിന്നും ആയിരം കെ.എസ്.യു പ്രവർത്തകരെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുപ്പിക്കുവാൻ ജില്ലാ നേതൃസംഗമം തീരുമാനിച്ചതായും ജില്ലാ പ്രസിഡൻ്റ് ടോണി തോമസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!