Kerala

കോളേജുകളിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

  1. തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകർത്തെന്നാരോപിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറിയെന്നും ഉന്നതവിദ്യാഭ്യാസ മേഖല മുഴുവൻ തകര്‍ത്തെറിയുകയാണെന്നും , സര്‍ക്കാര്‍ ഇതിൽ നിന്നും മൗനം വെടിയണം എന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

അതേസമയം വ്യാജ ഡിഗ്രി വിവാദത്തില്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ. നിഖിലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാൻ സമിതിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും താഹ അറിയിച്ചു.

 

എസ്എഫ്ഐ നേതാവ് നിഖില്‍ തോമസുമായി ബന്ധപ്പെട്ട വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കലിംഗ സര്‍വകലാശാല അധികൃതർ രംഗത്തെത്തി.നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും സന്ദീപ് ഗാന്ധി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!